അനുബന്ധ വാര്‍ത്തകള്‍
- ഇനി ചെങ്കോട്ടയില്‍ മോദി പ്രസംഗിക്കില്ല, 'ഇന്ത്യ' കളത്തിലിറങ്ങുന്നു; സ്വാതന്ത്ര്യദിനത്തില്‍ ബിജെപിക്ക് താക്കീതുമായി മമത ബാനര്‍ജി
- ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍...!
- Independence Day 2023: രാജ്യം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍
- Independence Day 2023 Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരാം മലയാളത്തില്‍
- കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പതു പേര് മരിച്ചു
ഒരുമിച്ച് ജീവിക്കുന്നതിന് തടസം നിന്നു; ലിവിങ് ടുഗതര്‍ പങ്കാളിയുടെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ 24കാരിയെ അറസ്റ്റ് ചെയ്തു
ഒരുമിച്ച് ജീവിക്കുന്നതിന് തടസം നിന്ന ലിവിങ് ടുഗതര്‍ പങ്കാളിയുടെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. 11കാരനായ ദിവ്യാന്‍ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരിയായ പൂജാ കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ദിവ്യാന്‍ഷിയുടെ പിതാവുമായി അടുപ്പത്തിലായിരുന്നു യുവതി. വിവാഹത്തിന് തടസ്സമാകും എന്ന് കരുതിയാണ് കുട്ടിയെ യുവതി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.
2019 മുതലാണ് കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി യുവതി ബന്ധം ആരംഭിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജിതേന്ദ്ര മകന്റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങി പോവുകയായിരുന്നു. മകനാണ് ജിതേന്ദ്ര തന്നെ ഉപേക്ഷിക്കാന്‍ കാരണമെന്ന് കരുതിയാണ് യുവതി കൊല നടത്തിയത്.