1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു നടന്ന പശുവിനെ വിറ്റ ജീവനക്കാരന്‍ പിടിയില്‍

Ernakulam
എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു നടന്ന പശുവിനെ വിറ്റ ജീവനക്കാരന്‍ പിടിയില്‍. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യു ആണ് പശുവിനെ വിറ്റത്. കളമശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നേരത്തെയും ഇത്തരത്തില്‍ കന്നുകാലികളെ വിറ്റിരുന്നതായി സംശയിക്കുന്നുണ്ട്.
 
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
അടുത്ത ലേഖനം
ഒരുമിച്ച് ജീവിക്കുന്നതിന് തടസം നിന്നു; ലിവിങ് ടുഗതര്‍ പങ്കാളിയുടെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ 24കാരിയെ അറസ്റ്റ് ചെയ്തു