ഭാര്യയെ കൊന്ന് തലയുമായി ഭര്‍ത്താവ് തെരുവിലൂടെ നടന്നു

പൂണെ| VISHNU N L| Last Updated: വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:24 IST)
മഹാരാഷ്ട്രയില്‍ ഭാര്യ കൊലപ്പെടുത്തിയതിനു ശേഷം അറുത്തുമാറ്റിയ തലയുമായി ഭര്‍ത്താവ് തെരുവിലൂടെ നടന്നു. പുനെയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാമു ചവാൻ എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

ഭാര്യയുടെ തലയും അറക്കാനുപയോഗിച്ച കോടാലിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സോനാബായിയുമായി വഴക്കിട്ട ഇദ്ദേഹം മഴു ഉപയോഗിച്ച് അവരുടെ കഴുത്ത് വെട്ടുകയായിരുന്നു. സോനാബായിക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൃത്യം ചെയ്തതെന്ന് പോലീസ്‌ പറഞ്ഞു.

ധോത്തിയും കുര്‍ത്തയുമണിഞ്ഞ് ഒരു കൈയില്‍ മഴുവും മറുകൈയില്‍ ഭാര്യയുടെ തലയുമായി നടന്നു നീങ്ങുന്ന ഇദ്ദേഹത്തിന്റെ മൊബൈല്‍ വീഡിയോ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. കാവല്‍ക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ചവാന്‍. ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :