അക്ഷരമാല ഓർമിച്ചു പറയാതിരുന്ന മകളെ സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തി; പിതാവ് അറസ്‌റ്റില്‍

കുട്ടെ മൃതശരീരം വീടിന് അടുത്തുള്ള സ്ഥലത്തുകൊണ്ടു പോയി കുഴിച്ചിട്ടു

അക്ഷരമാല പഠിക്കാത്തതിന് ആറു വയസുകാരിയെ മര്‍ദ്ദിച്ച ശേഷം സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റിൽ. മുപ്പതുകാരനായ പിതാവ് സഞ്ജയ് കുട്ടെയാണ് മകൾ
ഔറംഗബാദ്| jibin| Last Modified ചൊവ്വ, 12 ജൂലൈ 2016 (17:55 IST)
അക്ഷരമാല പഠിക്കാത്തതിന് ആറു വയസുകാരിയെ മര്‍ദ്ദിച്ച ശേഷം വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റിൽ. മുപ്പതുകാരനായ പിതാവ് സഞ്ജയ് കുട്ടെയാണ് മകൾ ഭാരതിയുടെ കൊലപാതകത്തില്‍ പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്‌ച രാത്രി വീട്ടിലെത്തിയ കുട്ടെ പഠിക്കുകയായിരുന്ന ഭാരതിയുടെ അടുത്തെത്തി അക്ഷരമാല ഓർമിച്ചു പറയാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് സാധിക്കാതിരുന്ന പെണ്‍കുട്ടിക്ക് ശിക്ഷയായി സവാള വിഴുങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സവാള കഴിച്ച ഭാരതിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.


സംഭവം നടക്കുമ്പോള്‍ ഭാരതിയുടെ മാതാവും രണ്ടുവയസുകാരനായ സഹോദരനും വീട്ടിലുണ്ടായിരുന്നു. ഭാരതി മരിച്ചെന്ന് വ്യക്തമായതോടെ കുട്ടെ മൃതശരീരം വീടിന് അടുത്തുള്ള സ്ഥലത്തുകൊണ്ടു പോയി കുഴിച്ചിട്ടു. എന്നാല്‍, ഭാരതിയുടെ അമ്മ വിവരങ്ങള്‍ കുടുംബാംങ്ങളെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. തിങ്കളാഴ്‌ചയാണ് കുട്ടെ അറസ്‌റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :