അനുബന്ധ വാര്‍ത്തകള്‍
- വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ട്രയൽ റൺ തുടങ്ങി, സർവീസ് 11 മുതൽ
- 10% സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി
- ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി
- സ്വർണ്ണക്കടത്ത്: കുഞ്ഞുടുപ്പുകളിലെ ബട്ടണുകളും സ്വർണ്ണം
- വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം, ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം
ഈവര്‍ഷത്തെ അവസാന ചന്ദ്ര ഗ്രഹണം ഇന്ന്; നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
2022 ലെ അവസാന ചന്ദ്ര ഗ്രഹണം ഇന്ന്. നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകുന്നുണ്ട്. അതിനാല്‍ വാനനിരീക്ഷണം താത്പര്യമുള്ളവര്‍ക്ക് 'ബ്ലഡ് മൂണ്‍' എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് 2023 ഒക്ടോബര്‍ 28 വരെ കാത്തിരിക്കേണ്ടി വരും.
ചൊവ്വാഴ്ചത്തെ ചന്ദ്രഗ്രഹണം പൂര്‍ണ ചന്ദ്രഗ്രഹണം ആണ്. അതിനാല്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ഭൂമിയുടെ നിഴലിലേക്ക് മാറുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും.