വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം, ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (08:41 IST)
ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരമെന്നും രണ്ട് ഗാനങ്ങളോടും പൗരർ തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം. 2 ഗാനങ്ങൾക്കും തുല്യപദവിയാണെങ്കിലും വന്ദേമാതരം അവതരിപ്പിക്കുന്നതിനോ ആലപിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോഗിക നിർദേശങ്ഗളോ നിലവിലില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി.

ജനഗണമനയ്ക്ക് തത്തുല്യമായ പരിഗണനയും പദവിയും വന്ദേമാതരത്തിന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :