സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 നവംബര്‍ 2022 (07:50 IST)
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ 11.30 ന് കനകക്കുന്നു കൊട്ടാരത്തിനു മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി തോമസ് ഐസക്, ജോണ്‍ ബ്രിട്ടാസ് എം പി, മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്, സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.