1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Modi, Karunanidhi, BJP, Chennai

മോഡിക്ക് കരുണാനിധിയുടെ അഭിനന്ദനം

മോഡി
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ഡിഎംകെ നേതാവ്‌ എം.കരുണാനിധിയുടെ അനുമോദനം. 
 
ഗുജറാത്തില്‍ വളരെ താഴ്‌ന്ന നിലയില്‍ തുടങ്ങി ഇന്ത്യയുടെ പരമോന്നത പദത്തില്‍ എത്തിയത്‌ മോഡിയുടെ കഠിനവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനം കൊണ്ടാണെന്നും അത്‌ അഭിനന്ദാര്‍ഹമാണെന്നും കരുണാനിധി പറഞ്ഞു. 
 
ഇന്ത്യ മോഡിയില്‍ നിന്ന്‌ വളരെയേറെ പ്രതീക്ഷിക്കുന്നുണ്ടെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ മോഡിക്കു കഴിയട്ടെ എന്നു ഡിഎംകെ ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.