1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. modi, jyaram ramez, bjpp lalith modi

പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് പുതിയ പേരിട്ടു, 'സ്വാമി മൌനേന്ദ്ര'

മോഡി
വിവാദ വിഷയങ്ങളെ അറിയാതെ പോലും പരാമര്‍ശിക്കാതെ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുതിയ പേരിട്ടു. സ്വാമി മൌനേന്ദ്ര എന്നാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് ഇട്ടിരിക്കുന്നത്. ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ ബിജെപി സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നതിനിടെയാണ് മോഡിയെ ജയ്രാം രമേശ് സവാമി മൌനേന്ദ്ര എന്ന് വിളിച്ച് പരിഹസിച്ചത്.

വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രി ‘സ്വാമി മൗനേന്ദ്ര’യായിരിക്കുകയാണ്. വസുന്ധര രാജെയും ലളിത് മോദിയും ബിസിനസ് പങ്കാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആഴ്ചകള്‍ക്കു ശേഷം ലളിത് മോദിക്കായി കോടതി രേഖകളില്‍ ഒപ്പിട്ടത് താനാണെന്ന് വസുന്ധര സമ്മതിക്കുകയും ചെയ്തു. ഇവര്‍ പൊതു മുതല്‍ സ്വകാര്യ സ്വത്താക്കികൊണ്ടിരിക്കുകയാണ്. മോഡി സര്‍ക്കാറിന് വിവാദ വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ളെന്നും ജയറാം രമേശ് പറഞ്ഞു.
About Writer
VISHNU N L