ഡിഎല്‍എഫ്- വദ്ര ഭൂമിയിടപാടില്‍ ഹൂഡ സര്‍ക്കാരിനെ വിമര്‍ശിച്ച് മോഡി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:48 IST)
സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ
ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ഭൂമി കൈമാറ്റമെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും
ഹരിയാനയില്‍
തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ മോഡി പറഞ്ഞു.

കുടുംബ വാഴ്ചയാണ് ഹരിയാനയില്‍ നിലനില്‍ക്കുന്നതെന്നും ആര്‍ക്കും തോന്നുന്നത് പോലെ ഭൂമി അനുവദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും മോഡി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ വിവാദ ഭൂമി ഇടപാടിനു പിന്നിലെ സത്യങ്ങള്‍ പുറത്തു വരുമെന്ന് കോണ്‍ഗ്രസിന് അറിയാം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളതുതുകൊണ്ടാണ് ഭൂമി ഇടപാട് ധൃതിപിടിച്ച് നിയമപരമാക്കിയതെന്നും മോഡി ആരോപിച്ചു.


കഴിഞ്ഞ 2012 ഒക്ടോബറില്‍ ഹരിയാനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ അശോക് ഖേമ്ഗ തള്ളിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട്
കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍
റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മിലുള്ള വിവാദ ഭൂമി ഇടപാട് നിയമപരമാക്കിയിരുന്നു. ഇതിനെയാണ് മോഡി വിമര്‍ശിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :