1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Case filed against Jammu and Kashmir MP

ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു; ജന്മു- കശ്മീര്‍ എംപിക്കെതിരെ കേസ്

Pahalgam Attack, Kashmir Terror attack, Pahalgam terror Attack Live Updates, Pahalgam Terror Attack Pakistan, Pahalgam Attack Pakistan Roകശ്മീര്‍ ഭീകരാക്രമണം, പാക്കിസ്ഥാന്‍, പഹല്‍ഗാം ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം പാക്കിസ്ഥാന്‍, ഇന്ത്യ - പാക്കിസ്ഥ
ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ജന്മു- കശ്മീര്‍ എംപിക്കെതിരെ കേസ്. ശ്രീനഗര്‍ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദിക്കെതിരെയാണ് കശ്മീര്‍ പോലീസ് കേസെടുത്തത്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിലും ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങള്‍ ആദരിക്കുന്ന ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിലും കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്സഭാ എംപി വിമര്‍ശിച്ചു. കശ്മീരിലെ പ്രതിഷേധങ്ങളുടെയും തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പ്രതിഷേധക്കാരിയെ ആക്രമിച്ചതിന്റെയും വീഡിയോകള്‍ മെഹ്ദി അപ്ലോഡ് ചെയ്തിരുന്നു.
 
എഫ്ഐആര്‍ ഫയല്‍ ചെയ്തതില്‍ എംപി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണം നടത്തി. 'ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവ് രക്തസാക്ഷിത്വം വരിച്ചതിനെ അപലപിക്കാന്‍ ധൈര്യം കണ്ടെത്താന്‍ കഴിയാത്ത അതേ ഭരണകൂടം ഇപ്പോള്‍ അങ്ങനെ ചെയ്ത ഒരാളെ പിടികൂടാന്‍ ധൈര്യം കണ്ടെത്തുന്നു.- മെഗ്ദി എക്‌സില്‍ കുറിച്ചു.
 
'ഭയം സൃഷ്ടിക്കുക, പൊതു ക്രമസമാധാനം തകര്‍ക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായതും കെട്ടിച്ചമച്ചതുമായ ഉള്ളടക്കം പ്രചരിക്കുന്നത് സംബന്ധിച്ച കുറ്റത്തിനാണ് ശ്രീനഗര്‍ എംപിക്കും മുന്‍ മേയര്‍ ജുനൈദ് അസിം മാറ്റൂവിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അടുത്ത ലേഖനം
ഇറാനെതിരെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കി; സ്‌പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും അവസാനിപ്പിച്ച് ട്രംപ്