തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് അച്ചന്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്

Thrissur Diocese Priest found died, Fr Leo Puthoor Died, Leo Puthur Pries passes away
രേണുക വേണു| Last Modified ബുധന്‍, 14 മെയ് 2025 (17:11 IST)
Fr Leo Puthoor

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പള്ളി വികാരിയുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്കു പള്ളിമണിയടിക്കുന്നതിനായി എത്തിയ കപ്യാരാണ് സംഭവം ആദ്യം കണ്ടത്. പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് അച്ചന്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. പള്ളി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടനെ പൊലീസിനെ വിവരമറിയിച്ചു. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

തൃശൂര്‍ അതിരൂപതയിലെ വൈദികനായ ലിയോ പുത്തൂര്‍ ആറ് വര്‍ഷം മുന്‍പാണ് പട്ടം സ്വീകരിച്ചത്. തൃശൂര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം എരുമപ്പെട്ടി പതിയാരം പള്ളിയിലാണ് ആദ്യമായി വികാരിയായി ചാര്‍ജ്ജെടുത്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :