1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cargo ship catches fire off Kerala coast

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലാണ് സംഭവം.

Cargo ship catches fire
കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. 40 ഓളം ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്ക് കപ്പലിനാണ് തീ പിടിച്ചത്. ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലാണ് സംഭവം. 650 ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 50 ഓളം കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണതായാണ് വിവരം. 
 
ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയായ എംഎസ്‌സിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാല്‍ കേസ് വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നും സര്‍ക്കാര്‍ നിലപാട്. ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
 
ചീഫ് സെക്രട്ടറിയുടെ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എംഎസ്സി കമ്പനിക്ക് കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് സല്‍പ്പേര് ആവശ്യമാണെന്നും ഇതു സംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുട കുറിപ്പില്‍ പറയുന്നു. കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുത്ത ബന്ധമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബെര്‍ത്ത് ചെയ്യും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മോഡല്‍ അഞ്ജലി തൂങ്ങിമരിച്ച നിലയില്‍