സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (11:16 IST)
പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ സ്വദേശികളായ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 വയസ്സായിരുന്നു. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനാമിക. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.