1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Military chopper crashed in TN

ഊട്ടിയിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ സഞ്ചരിച്ച ഹെലികോപ്‌റ്റർ തകർന്നു വീണു

തമിഴ്‌നാട്
തമിഴ്‌നാട്ടിലെ കുനൂരിൽ കരസേന ഹെലികോ‌പ്‌റ്റർ തകർന്ന് വീണു. സംയുക്ത കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുഌഅവർ ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്നു. റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉൾപ്പെടെ 14 യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നാണു റിപ്പോർട്ട്. ഗുരുതരമായ പരിക്കുകളോടെ 3 പേരെ രക്ഷിച്ചതായി സേന അറിയിച്ചു.
 
അതേസമയം നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ്‌ അപകടം സംഭവിച്ചത്.
അടുത്ത ലേഖനം
കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം