സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 30 നവംബര്‍ 2021 (12:23 IST)
മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതെന്ന് പ്രദേശവാസികളുടെ പരാതി. ഈമാസം മാത്രം മുല്ലപ്പെരിയാര്‍ തുറന്നത് പത്തിലേറെ തവണയാണ്. പ്രതീക്ഷിക്കാതെ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജോലിക്കുപോകാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പെരിയാറില്‍ നാലടിയിലേറെ വെള്ളം ഉയര്‍ന്നു.