കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (13:42 IST)
കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം. സമരത്തിനിടെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സമരം അവസാനിപ്പിച്ചാല്‍ ഇത് നടപ്പിലാക്കാമെന്ന് വ്യക്തമാക്കി. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന് മുന്‍പ് കേസുകള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതേസമയം സമരത്തിനിടെ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാണ് ആവശ്യം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :