1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Militants kill 37 in Assam, Modi condemns attacks

നിരപരാധികളെ കൊന്നൊടുക്കിയവര്‍ ഭീരുക്കളെന്ന് നരേന്ദ്ര മോഡി

നരേന്ദ്ര മോഡി
അസമില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു.
ആസാമില്‍ നിരപരാധികളെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അസം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച് വൈകിട്ടാണ് ആസാമില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 40തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.കൊക്രജാര്‍ ജില്ലയിലും സോണിത്പ്പൂരിലുമായി നാലിടത്ത് ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.