സൌമ്യകേസില്‍ ജഡ്‌ജിമാര്‍ തെറ്റു തിരുത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി മുന്‍ ജഡ്‌ജ് മാര്‍ക്കണ്ഡേയ കട്‌ജു

സൌമ്യകേസില്‍ മാര്‍ക്കണ്ഡേയ കട്‌ജു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (13:57 IST)
വിവാദമായ സൌമ്യ വധക്കേസില്‍ നിലപാട് വ്യക്തമാക്കി വീണ്ടും സുപ്രീംകോടതി മുന്‍ ജഡ്‌ജ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കട്‌ജു നിലപാട് വ്യക്തമാക്കിയത്. സൌമ്യകേസില്‍ തെറ്റു തിരുത്താന്‍ ജഡ്‌ജിമാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റ്​ പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്​ജിമാരെന്ന ലോക പ്രശസ്​ത ബ്രിട്ടീഷ്​ ജഡ്​ജ്​ ലോഡ്​ ഡെന്നിങ്ങിന്റെ വാക്കുകൾ ഉദ്ധരിച്ചാണ്​ കട്​ജുവിന്റെ പോസ്​റ്റ്​.

സുപ്രീംകോടതി ജഡ്​ജിയായിരുന്നപ്പോൾ തനിക്കും തെറ്റ്​പറ്റിയിട്ടുണ്ട്​. സൗമ്യ കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ തെറ്റ്​ തിരുത്തപ്പെടേണ്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും അത്​ തിരുത്താൻ ജഡ്​ജിമാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :