1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. manohar parriker to resign tomorrow

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം നാളെ രാജിവെക്കും

മനോഹര്‍ പരീക്കര്‍
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നാളെ രാജിവെക്കും. ഇന്ന് നടക്കുന്ന ബി.ജെ.പിയുടെ 21 എം.എല്‍.എമാരുടെ യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സേക്കര്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രി പദം ലഭിക്കാന്‍ സാധ്യത കല്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.