1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mandus cyclone alert

മാന്‍ഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

Mandus cyclone alert
മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചത്. 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശുന്നത്. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. വൈകിട്ടോടെ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി ശക്തി കുറയുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഏക സിവില്‍ കോഡിനെ പിന്തുണയ്ച്ച് ഗവര്‍ണര്‍