അനുബന്ധ വാര്‍ത്തകള്‍
- പാരിപ്പള്ളിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു പാറക്വാറിയില്‍ വീണു; പിന്നാലെ വരനും ചാടി
- സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചു; പവന് 40,000ലേക്ക്
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ജയ ജയ ജയ ജയ ഹേ', പുതിയ വിവരങ്ങള്‍
- ബാലയുടെ ആരോപണം ശരിയല്ലെന്ന് നിര്‍മ്മാതാക്കള്‍,2 ലക്ഷം രൂപ നല്കി,ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാല എത്തിയത്
- ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സിന്റെ പട്ടികയില്‍ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്
സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തി
സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ കാട്ടൂരിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജനിച്ച ഏതാനും മണിക്കൂറുകള്‍ മാത്രം പിന്നിട്ട ആണ്‍കുഞ്ഞിനെയാണ് ശുജിമുറിയില്‍ കണ്ടെത്തിയത്.
ശുചീകരണ തൊഴിലാളിയായ ശാന്തയാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കുഞ്ഞിനെ പ്രസവിച്ചത് ശുചിമുറിയില്‍ വച്ച് തന്നെയാണോ എന്ന് വ്യക്തതയില്ലെന്നും പ്രസവിച്ചതിനു ശേഷം കുഞ്ഞിനെ കൊണ്ടുവന്ന് ടോയ്ലറ്റില്‍ ഉപേക്ഷിച്ചത് ആകാമെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു.