പട്ടാപ്പകൽ സ്വകാര്യ ബസ്സിൽ മോഷണശ്രമത്തിനു യുവതി പിടിയിൽ

എ കെ ജെ അയ്യർ| Last Updated: വെള്ളി, 9 ഡിസം‌ബര്‍ 2022 (21:44 IST)
കൊല്ലം: പട്ടാപ്പകൽ സ്വകാര്യ ബസ്സിൽ മോഷണശ്രമത്തിനു യുവതി പിടിയിലായി. പാലക്കാട് സ്വദേശി ലക്ഷ്മി എന്ന 30 കാരിയാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ഭാഗത്തു സ്വകാര്യ ബേസിൽ യാത്ര ചെയ്ത വടക്കേവിള സ്വദേശി മെറില്ല എന്ന സ്ത്രീയുടെ ബാഗിൽ നിന്ന് പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. മോഷണശ്രമം അറിഞ്ഞയുടൻ ബസ്സ് ജീവനക്കാർ ഇവരെ തടഞ്ഞുവച്ചു പോലീസിനെ അറിയിക്കുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :