‘മമത ബാനര്‍ജിയെ പ്രധാനമന്ത്രിയാക്കണം‘

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 മെയ് 2014 (07:37 IST)
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി. മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നത് തടയണമെന്നും റാഷിദ് അല്‍വി പറഞ്ഞു.

മതേതര ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും അധൈര്യപ്പെടുകയില്ല.

മതേതരവാദിയും സത്യസന്ധയുമായ നേതാവാണ് മമതയെന്നും പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ നേതാവായി മമതയെ ഉയര്‍ത്തിക്കൊണ്ട് വരണമെന്നും റാഷിദ് അല്‍വി പറഞ്ഞു. എക്‌സിറ്റ് പോളുകളില്‍ താന്‍ വിശ്വസിക്കുന്നില്ല. പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രം വിമര്‍ശിക്കുന്നത് അനീതിയാണെന്നും റാഷിദ് അല്‍വി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :