മോഡി അനുകൂല പ്രസ്താവന: മലൈസ്വാ‍മിയെ ജയലളിത പുറത്താക്കി

ചെന്നൈ| Last Modified വ്യാഴം, 15 മെയ് 2014 (12:55 IST)
മോഡി അനുകൂല പ്രസ്താവന നടത്തിയതിന് എഐഎഡിഎംകെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോഡിയെയും ബിജെപിയെയും പിന്തുണക്കാന്‍ എഐഎഡിഎംകെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി.

എഐഎഡിഎംകെയുടെ രാജ്യസഭാംഗമാണ് മലൈസ്വാമി. മോഡിയും ജയലളിതയും സുഹൃത്തുക്കളാണെന്നും ഫലപ്രഖ്യാപനാനന്തരം ആവശ്യമെങ്കില്‍ മോഡിയെയും ബിജെപിയും പിന്തുണക്കാന്‍ ഒരുക്കമാണെന്നുമായിരുന്നു മലൈസ്വാമി കഴിഞ്ഞദിവസം പറഞ്ഞത്.

ഫലപ്രഖ്യാപനത്തിന് ശേഷം ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :