മഹാരാഷ്ട്രയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 110പേര്‍ക്ക്; 91 കേസുകളും പൂനെയില്‍ നിന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ജനുവരി 2024 (09:04 IST)
മഹാരാഷ്ട്രയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 110പേര്‍ക്ക്. ഇതില്‍ 91 കേസുകളും പൂനെയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഡിസംബര്‍ മുതലാണ് പുതിയ വകഭേദങ്ങളെ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതേസമയം കഴിഞ്ഞദിവസം രോഗം മൂലം മഹാരാഷ്ട്രയില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.

സോളാപൂരിലും കോലാപൂരിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം മാത്രം കൊവിഡ് 78 പുതിയ വകഭേദമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :