രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 760 പേര്‍ക്ക്; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജനുവരി 2024 (11:49 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 760 പേര്‍ക്ക്. കൂടാതെ രണ്ടുമരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4423 ആയി. കഴിഞ്ഞ ദിവസത്തില്‍ നിന്നും സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം സജീവ കേസുകള്‍ 4440 ആയിരുന്നു.

24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത് 775 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലും കര്‍ണാടകത്തിലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :