മഹാരാഷ്ട്രയില്‍ കൊവിഡ് മരണം നാലായിരത്തിലേക്ക്; 24മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 120പേര്‍ക്ക്
മഹാരാഷ്ട്രയില്‍ കൊവിഡ് മരണം നാലായിരത്തിലേക്ക് കടക്കുന്നു. 24മണിക്കൂറിനിടെ കൊവിഡ് മുലം ജീവന്‍ നഷ്ടമായത് 120പേര്‍ക്കാണ്. 3390പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 107958 ആയിട്ടുണ്ട്. സംസ്ഥാനത്ത് മാത്രം 3950 പേര്‍ മരിക്കുകയും ചെയ്തു.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 332424 കഴിഞ്ഞു. 325 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. എന്നാല്‍ രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ രോഗം ബാധിച്ചവരില്‍ 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 153106 ആണ്.