റിയല്‍മീ എക്‌സ് 3 സൂപ്പര്‍സൂം വിപണിയിലേയ്ക്ക്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 15 ജൂണ്‍ 2020 (12:26 IST)
തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ എക്‌സ് 3 സൂപ്പര്‍സൂം ഇന്ത്യൻ വിപ്പണിയിൽ അവതരിപ്പിയ്ക്കാൻ തയ്യാറെടുക്കുകയാണ് റിയൽമി. ജൂണ്‍ 26 ന് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. 30,000 രൂപയില്‍ താഴെയാകാം ഇന്ത്യയിൽ സ്മാട്ട്ഫോണിന് വില എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. കൂടാതെ വാനില എക്‌സ് 3, എക്‌സ് 3 പ്രോ സ്മാര്‍ട്ട്‌ഫോണുകളും ജൂണ്‍ 26 ന് തന്നെ ഇന്ത്യയില്‍ അവതരിപ്പിയ്ക്കും

12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലായിരിയ്ക്കും സ്മാർട്ട്ഫോൺ വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 6.60 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫൊണിൽ നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 8 എംപി പെരിസ്‌കോപ്പ് സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറയാണ് സ്മാർറ്റ്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് 60എക്‌സ് ഡിജിറ്റല്‍ സൂമും 5എക്‌സ് ഒപ്റ്റിക്കല്‍ സൂമൂം ഈ ക്യാമറയിൽ സാധ്യമാണ്.

32 മെഗപിക്സൽ പെഐമറി സെംസറും 2 എംപി ഡെപ്ത് സെൻസറും അടങ്ങുന്ന ഡുവൽ സെൽഫി ക്യാമറയാണ് ഫോണിൽ ഉള്ളത്. അന്താരാഷ്ട്ര വിപണിയിൽ സ്നാപ്ഡ്രാഗൺ 7 സീരിസാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ സ്നാപ്ഡ്രാഗാൺ 855 പ്ലസ് പ്രൊസസറായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉപയോഗിയ്ക്കുക എന്നാണ് വിവരം. 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,200 എംഎഎച്ച്‌ ബാറ്ററിയാണ് റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂമിൽ നൽകിയിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :