1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. petrol price india

ഇന്ധന വില തുടര്‍ച്ചയായി ഒന്‍പതാം ദിവസവും വര്‍ധിച്ചു

Petrol
ഇന്ധന വില തുടര്‍ച്ചയായി ഒന്‍പതാം ദിവസവും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിനു 48 പൈസയും, ഡീസലിനു 59 പൈസയുമാണ് വര്‍ധിച്ചത്. ഒന്‍പതു ദിവസത്തിനിടെ പെട്രോളിന് 5.01  രൂപയും, ഡീസലിന് 4.95 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 76. 52ഉം ഡീസലിന് 70.75 രൂപയുമാണ്.
 
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.75 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 71.80 രൂപയായി. കോഴിക്കോട് പെട്രോളിന് 48 പൈസ കൂടി 76.87 രൂപയും ഡീസലിന് 55 പൈസ ഉയര്‍ന്ന് 71.10 രൂപയുമാണ് വില. 
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും സിപിഎം നേതാവ് മുഹമ്മദ് റിയാസും വിവാഹിതരായി, ചടങ്ങ് നടന്നത് ക്ലിഫ് ഹൗസിൽ