ഭൂമിതട്ടിപ്പ് കേസില്‍ ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി| VISHNU N L| Last Updated: വ്യാഴം, 9 ജൂലൈ 2015 (17:27 IST)
ഭൂമിതട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ കോണ്ട്‌ലിയില്‍ നിന്നുള്ള എംഎല്‍എ മനോജ്കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. ഭൂമി തട്ടിപ്പ് കേസ് കൂടാതെ നിരവധി വഞ്ചനക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മുന്‍ മന്ത്രി തോമറിന്റെ വ്യാജ ബിരുദ വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കെയാണ് അടുത്ത അപമാനത്തില്‍ ആം ആദ്മി പാര്‍ട്ടി പെട്ടിരിക്കുന്നത്.

വസ്തു കച്ചവടത്തിൽ തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് ബിസിനസ് പാർട്ട്ണറായ വിനോദ് കുമാർ മനോജിനെതിരെ
കഴിഞ്ഞ മെയ് മാസത്തിൽ കേസ് നൽകിയിരുന്നു . 2012 ൽ തന്റെ സ്ഥലം വിനോദിന് നൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ വാങ്ങിയതിനു ശേഷം വഞ്ചിച്ചുവെന്നാണ് മനോജിനെതിരെയുള്ള ഒരു കേസ് . യഥാർത്ഥത്തിൽ സ്ഥലം മനോജിന്റേതല്ലായിരുന്നെന്നും രേഖകൾ വ്യാജമായിരുന്നെന്നും വിനോദ് കുമാർ പരാതിപ്പെട്ടിരുന്നു .

കഴിഞ്ഞ ജൂലൈയിൽ ജിടിബി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനും മനോജ് കുമാറിന്റെ പേരിൽ കേസുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :