1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. kumari Selja, deadbody,found

മുന്‍ കേന്ദ്രമന്ത്രി കുമാരി സെല്‍ജയുടെ വീട്ടില്‍ പുരുഷന്റെ മൃതദേഹം

കുമാരി സെല്‍ജ
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കുമാരി സെല്‍ജയുടെ വീട്ടില്‍ നിന്നും നാല്പത്തിരണ്ടുകാരന്റെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.സെല്‍ജയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവായ സഞ്ജയ് എന്ന ആളുടെയാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹത്തിന്റെ തലയുടെ പിന്നില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്.
ഇത് അസ്വാഭിക മരണമാണെന്നാണ് ഡെല്‍ഹി പൊലീസ് പറഞ്ഞിരിക്കുന്നത്.
പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.മരണ സമയത്ത് കുമാരി സെല്‍ജ വീട്ടിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ അറിവായിട്ടില്ല.








About Writer
jithu francis