1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kerala against Arikomban

ഇനി ജനവാസ മേഖലയിലേക്ക് വന്നാല്‍ കുങ്കിയാനയാക്കും; അരിക്കൊമ്പനെ പൂട്ടാന്‍ കേരളം

Kerala against Arikomban
കേരളത്തിലെ ജനവാസ മേഖലയിലേക്ക് ഇനി അരിക്കൊമ്പന്‍ എത്തിയാല്‍ കുങ്കിയാനയാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വനംവകുപ്പ്. നിലവില്‍ തമിഴ്‌നാട് വനാതിര്‍ത്തിയിലാണ് അരിക്കൊമ്പന്‍ ഉള്ളത്. മയക്കുവെടി വെച്ച ശേഷം അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകുകയാണ്. തമിഴ്‌നാട് വനാതിര്‍ത്തിയില്‍ നിന്ന് ഏതെങ്കിലും കാരണവശാല്‍ കേരളത്തിലേക്ക് എത്തിയാല്‍ അരിക്കൊമ്പനെ കുങ്കിയാനയാക്കും. ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാന ആക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്. 
 
രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് തമിഴ്‌നാട് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ചത്. ആന കാടിറങ്ങിയ നേരം നോക്കി ദൗത്യം നടപ്പിലാക്കുകയായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് സജ്ജമായിരുന്നു. 
 
അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ് ഇപ്പോള്‍. വാഹനത്തില്‍ വെച്ച് ആനയ്ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. ആരോഗ്യപരിശോധനയ്ക്ക് ശേഷമായിരിക്കും ആനയെ വനത്തിനുള്ളിലേക്ക് കയറ്റി വിടുക. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ന് ലോക പരിസ്ഥിതി ദിനം: ഇക്കാര്യങ്ങള്‍ അറിയണം