1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. karnataka, turantho expres, accidant, death

കര്‍ണാടകയില്‍ തുരന്തോ എക്‌സ്പ്രസിന് പാളംതെറ്റി; രണ്ടുപേര്‍ മരിച്ചു

കര്‍ണാടക
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ തുരന്തോ എക്‌സ്പ്രസിന് പാളംതെറ്റി രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന് പൂണെയിലേക്ക് പോയ ട്രെയിനിന്റെ ഒമ്പത് കോച്ചുകള്‍ ഗുല്‍ബര്‍ഗയ്ക്ക് സമീപം മാര്‍തൂറില്‍ വെച്ചാണ് പാളം തെറ്റിയത്.

ഇന്നുപുലര്‍ച്ചെ 2.15 നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം ഇനിയും വ്യക്തമല്ല. ഗുൽബർഗയ്ക്കു സമീപമുള്ള മാർതൂരിലാണ് ട്രയിന്‍ അപകടത്തില്‍ പെട്ടത്.

സംഭവസ്ഥലത്തേക്ക് എൻഡിആർഎഫിന്റെ പുണെയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള രണ്ടും സംഘങ്ങളെ അയച്ചതായി ഡയറക്ടർ ജനറൽ ഒപി സിങ് എഎൻഐ വാർത്താ എജൻസിയെ അറിയിച്ചു. അപകടത്തിൽപെട്ട യാത്രക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് റയിൽവേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.
About Writer
VISHNU N L