1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. kamal hassan's uthamavillan released

കമല്‍ഹാസന്‍ നായകനായ ഉത്തമവില്ലന്റെ റിലീസ് മുടങ്ങി

കമല്‍ഹാസന്‍
തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്റെ റിലീസ് മുടങ്ങി. വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് സിനിമ മുടങ്ങാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.  കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നിവടങ്ങളിലെ റിലീസ് ആണ് മുടങ്ങിയത്. 
 
പുലര്‍ച്ചെയും രാവിലെയുമായി നിശ്ചയിച്ചിരുന്ന ഷോകളാണ്  മുടങ്ങിയതെന്നും മറ്റു ഷോകള്‍ നടക്കുമെന്നുമാണ് സിനിമയുടെ വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. തിരുപ്പതി ബ്രദേഴ്‌സും രാജ്കമല്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം നിര്‍വ്വഹിക്കുന്നത് രമേഷ് അരവിന്ദാണ്. സിനിമയുടെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് കമല്‍ഹാസനാണ്. ആല്‍ഡ്രിയ, ജയറാം, പൂജ കുമാര്‍, നാസര്‍, പാര്‍വതി, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.