1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. k sankara narayanan say he does not resign

പറയേണ്ടവര്‍ പറഞ്ഞാല്‍ രാജിവയ്ക്കാം: കെ ശങ്കരനാരായണന്‍

കെ ശങ്കരനാരായണന്‍
അധികാര സ്ഥാനത്തിരിക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയുന്ന കാര്യം ആലോചിക്കാമെന്നും ഗവര്‍ണര്‍ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ലന്നു മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും രണ്ടു തവണ തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഗവര്‍ണര്‍ പദവിയെ അലങ്കോലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു 2010ലെ സുപ്രീം കോടതി ഉത്തരവ്‌ കേന്ദ്രസര്‍ക്കാരിനു അറിവുള്ളതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഗവര്‍ണര്‍മാരെ നീക്കിയതുമായി ബന്ധപ്പെട്ടുണ്‍്ടായ കേസില്‍, ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ജീവനക്കാരല്ലന്നു വ്യക്തമാക്കിയിരുന്നു.
About Writer
VISHNU.NL