1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. journalist murder , poilice , arrest , fire , facebook

എംഎൽഎയ്ക്കെതിരെ വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകനെ ചുട്ടുകൊന്നു

ജഗേന്ദ്ര സിംഗ്
സമാജ്‌വാദി പാർട്ടി എംഎൽഎ റാം മൂർത്തിയുടെ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ട മാധ്യമപ്രവർത്തകനെ ജീവനോടെ ചുട്ടുക്കൊന്നു. മാധ്യമപ്രവർത്തകനായ ജഗേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. അതേസമയം, പൊലീസാണ് ജഗേന്ദ്ര സിംഗിനെ തീകൊളുത്തി കൊന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 
 
അനധികൃതമായ ഖനനം, നിർബന്ധിത ഭൂമിയേറ്റെടുക്കൽ തുടങ്ങി റാം മൂർത്തിയുടെ അഴിമതികള്‍ക്കെതിരെ ജഗേന്ദ്ര സിംഗ് വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാവാം കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിലപാട്.  അദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നെന്നും അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അദ്ദേഹം കൊല്ലപ്പെട്ടിരുന്നുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. 
 
About Writer
jibin