അനുബന്ധ വാര്‍ത്തകള്‍
- Rajinikanth Vs Jayalalitha: ബോംബെ റിലീസിന് പിന്നാലെ മണിരത്നത്തിന്റെ വീട്ടില്‍ ബോംബാക്രമണം, വിഷയം രജനി ഏറ്റെടുത്തു, ജയലളിതയുടെ ഭരണം തന്നെ നഷ്ടമാക്കിയ സംഭവം
- Rajinikanth Vs Jayalalitha: ജയലളിതയുടെ 2 വണ്ടിയ്ക്ക് കടന്ന് പോകാൻ അരമണിക്കൂറോ?, റോഡിലിറങ്ങി മാസ് കാണിച്ച് രജനീകാന്ത്, ഒടുവിൽ ജയലളിത മുട്ടുമടക്കി
- Vijay vs Jayalallitha : ടാഗ് ലൈൻ പണി തന്നു, സിനിമയുടെ റിലീസിനായി വിജയ് അന്ന് ജയലളിതയെ കാണാൻ പുറത്ത് കാത്തുനിൽക്കേണ്ടി വന്നു
- എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?
- ഭാര്യയുടെ വിവാഹേതര ബന്ധത്തിലെ കുട്ടിയുടെ നിയമപരമായ പിതാവ് ഭർത്താവ് തന്നെ: സുപ്രീം കോടതി
ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാടിന്, കൈമാറുന്നത് 27 കിലോ സ്വർണം, 11,344 സാരി, 750 ജോഡി ചെരുപ്പ്...
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത് ബെംഗളുരുവിലെ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറുന്നു. 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11,344 സാരി, 250 ഷാള്‍, 750 ജോഡി ചെരുപ്പ് എന്നിവ ഫെബ്രുവരി14,15 തീയ്യതികളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു.
1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസത് റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. സ്വത്തില്‍ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ ദീപ, ജെ ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളുരുവിലെ പ്രത്യേക കോടതിയിലേക്ക് മാറിയതോടെയാണ് തമിഴ്നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്.