അനുബന്ധ വാര്‍ത്തകള്‍
- സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു
- തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം
- രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന് കസ്റ്റഡിയില്‍
- അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി
- Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍
സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും
ഇന്ധന സര്‍ ചാര്‍ജ് 19 ല്‍ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ / യൂണിറ്റിനു പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുറയും. ഫെബ്രുവരി ഒന്നുമുതല്‍ യൂണിറ്റിനു ഒന്‍പത് പൈസയാണ് വൈദ്യുതി ചാര്‍ജ് കുറയുക.
ഇന്ധന സര്‍ ചാര്‍ജ് 19 ല്‍ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ / യൂണിറ്റിനു പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സര്‍ചാര്‍ജ് ആണ് 9 പൈസ നിരക്കില്‍ കമ്മീഷന്റെ അംഗീകാരത്തോടെ തുടര്‍ന്നു പോയിരുന്നത്. നിലവില്‍ ഏപ്രില്‍ 2024 മുതല്‍ സെപ്റ്റംബര്‍ 2024 മാസങ്ങളില്‍ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കില്‍ വന്ന ഇന്ധന സര്‍ചാര്‍ജിനു പുറമെയുള്ള അധിക സര്‍ചാര്‍ജാണ് ജനുവരി 31 വരെ 9 പൈസ നിരക്കില്‍ തുടര്‍ന്നു പോയിരുന്നത്.
സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജും 9 പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജും കൂട്ടി 19 പൈസ ഇന്ധന സര്‍ചാര്‍ജ് ഇതുവരെ നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഫെബ്രുവരി മുതല്‍ കെ.എസ്.ഇ.ബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ് മാത്രമേ നിലവിലുള്ളു. ഒന്‍പത് പൈസ ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കും. കഴിഞ്ഞ ടേമിലെ ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതാണ് ഇപ്പോഴത്തെ നിരക്ക് കുറയലിനു കാരണം.