Rajinikanth Vs Jayalalitha: ജയലളിതയുടെ 2 വണ്ടിയ്ക്ക് കടന്ന് പോകാൻ അരമണിക്കൂറോ?, റോഡിലിറങ്ങി മാസ് കാണിച്ച് രജനീകാന്ത്, ഒടുവിൽ ജയലളിത മുട്ടുമടക്കി

1980ലാണ് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനായി ജയലളിത സിനിമാജീവിതം അവസാനിപ്പിക്കുന്നത്. അവസാന സിനിമയില്‍ നായകനായി നിശ്ചയിച്ചിരുന്നത് അന്ന് സൂപ്പര്‍ താരമായിട്ടില്ലാത്ത രജനീകാന്തിനെയായിരുന്നു.

Rajinikanth- Jayalalitha
അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (14:43 IST)
തമിഴകത്തിന്റെ സൂപ്പര്‍ താരം രജനീകാന്തിന്റെ എഴുപത്തിനാലാം പിറന്നാളാണ് ഇന്ന്. വെള്ളിത്തിരയില്‍ അമാനുഷികമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രജനീകാന്ത് തന്റെ യഥാര്‍ഥ ജീവിതത്തില്‍ അതിലേറെ മാസ് കാണിച്ചിട്ടുള്ള വ്യക്തിയാണ്. തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയോട് സിനിമയില്‍ തിളങ്ങിനിന്ന സമയത്ത് നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ രജനീകാന്തിന്റെ കഥകള്‍ ഒരു സിനിമാകഥയെ പോലും വെല്ലുന്ന തരത്തില്‍ സംഭവബഹുലമാണ്.
 
Rajinikanth- Jayalalitha
 രജനീകാന്ത് സിനിമയില്‍ സൂപ്പര്‍ താരമാകുന്ന കാലം മുതലുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള ശത്രുത. കൃത്യമായി പറഞ്ഞാല്‍ ജയലളിതയുടെ രാഷ്ട്രീയപ്രവേശനവും രജനീകാന്ത് സൂപ്പര്‍ താരമായി ഉയരുന്നതും ഏതാണ്ട് ഒരേ സമയത്താണ്. 1980ലാണ് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനായി ജയലളിത സിനിമാജീവിതം അവസാനിപ്പിക്കുന്നത്. അവസാന സിനിമയില്‍ നായകനായി നിശ്ചയിച്ചിരുന്നത് അന്ന് സൂപ്പര്‍ താരമായിട്ടില്ലാത്ത രജനീകാന്തിനെയായിരുന്നു.എന്നാല്‍ നായകനെ തനിക്ക് കാണണമെന്ന് ജയലളിത ആവശ്യപ്പെടുകയും ഇതിനായി രജനീകാന്ത് ജയലളിതയുടെ വീട്ടിലെത്തുകയും ചെയ്തു. 
 
ജയലളിതയ്ക്ക് രജനീകാന്തിനെ ഇഷ്ടപ്പെട്ടില്ല. രജനീകാന്തിന് മുന്നില്‍ ഇരിക്കുന്ന ജയലളിത കാലില്‍മേല്‍ കാലുവെച്ചാണ് ഇരിക്കുന്നത്. രജനിയും അതേപോലെ ഇരുന്നു. മാത്രമല്ല ഒരു സിഗററ്റ് കത്തിക്കുകയും ചെയ്തു. ഇത് ജയലളിതയ്ക്ക് ഇഷ്ടമായില്ല. നദിയേ തേടിവന്ത കടല്‍ എന്ന സിനിമയില്‍ രജനിക്ക് പകരം ശരത് ബാബുവാണ് പിന്നീട് നായകനായത്. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്താന്‍ സിനിമയ്ക്കായില്ല.
 

Sarath Babu- Jayalalitha
Sarath Babu- Jayalalitha
 ഈ അസ്വാരസ്യങ്ങള്‍ സിനിമയ്ക്ക് പുറത്തേക്കും നീളുന്നതാണ് പിന്നീട് കണ്ടത്. ഒരു വലിയ കാലം ജയലളിതയുടെ വലിയ വിമര്‍ശകനായിരുന്നു രജനീകാന്ത്. 1992ല്‍ നടന്ന ഒരു സംഭവമാണ് രജനീകാന്ത് എന്ന സൂപ്പര്‍ താരം ജയലളിതയെ നേരിട്ട് വെല്ലുവിളിച്ച ഒരു സംഭവം. അന്ന് തമിഴ്നാട്ടിലെ തിരക്കേറിയ വഴിയായിരുന്ന എം ജി രാധാകൃഷ്ണന്‍ റോഡില്‍ രജനീകാന്തിന്റെ വണ്ടി ട്രാഫിക്കില്‍ പെട്ടു. അടുത്തുള്ള പോലീസുകാരനോട് ചോദിച്ചപ്പോള്‍ ജയലളിതയുടെ വണ്ടി കടന്നുപോകാനായി പിടിച്ചിട്ടിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിച്ചത്. അരമണിക്കൂറോളമായി ബ്ലോക്കിലാണ് മുഖ്യമന്ത്രി വരാന്‍ വൈകുമെങ്കില്‍ മറ്റുള്ളവരെ കടത്തിവിട്ടുകൂടെ എന്നായി രജനീകാന്ത്.
 
 എന്നാല്‍ ആരെയും കടത്തിവിടരുതെന്നാണ് തനിക്കുള്ള നിര്‍ദേശമെന്ന് പോലീസുകാരന്‍ പറഞ്ഞു. ജയലളിതയുമായി അന്ന് ഇടഞ്ഞുനില്‍ക്കുന്ന രജനികാന്ത് ചോദിച്ചു. എന്നെ തടയാനാണോ ഓര്‍ഡര്‍. കുറച്ച് സമയം കൂടി കാത്ത രജനീകാന്തിന്റെ ക്ഷമ നശിച്ചു. സിനിമാസ്‌റ്റൈലില്‍ വണ്ടിയില്‍ നിന്നിറങ്ങി അടുത്തുള്ള പെട്ടിക്കടയില്‍ പോയി സിഗററ്റും വാങ്ങി സ്‌റ്റൈലായി പോസ്റ്റില്‍ ചാരിനിന്ന് വലിക്കാന്‍ തുടങ്ങി. അന്ന് സൂപ്പര്‍താരമായി മാറിയിരുന്ന രജനിയെ കണ്ട് ജനം തിങ്ങി കൂടി. ഇതോടെ വഴിയിലെ ബ്ലോക്ക് കൂടുകയുണ്ടായി.  രജനിയോട് വണ്ടി എടുത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയെ കാത്ത് നില്‍ക്കുകയാണ് എന്നാണ് രജനി പറഞ്ഞത്. ഒടുവില്‍ ജയലളിതയുടെ വാഹനം വന്നാല്‍ അതും ബ്ലോക്കില്‍ കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ പോലീസുകാരന് രജനീകാന്തിന്റെ വാഹനം കടത്തിവിടേണ്ടി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന
അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.