1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu Kashmir, Srinagar, terrorist attack, Shoppian

കശ്‌മീരില്‍ തീവ്രവാദികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കശ്‌മീരില്‍ തീവ്രവാദികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്‌മീര്‍
ജമ്മു കശ്‌മീരിലെ തീവ്രവാദികള്‍ക്ക് എതിരെ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കശ്‌മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചത്.
 
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുമ്പോള്‍ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
 
ഇതിനെ തുടര്‍ന്ന്, സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി.
About Writer
JOYS JOY