അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാന് ഇപ്പോള്‍ ഗൂഗിളില്‍ തിരയുന്നത് ഇതാണ്, ഇന്ത്യക്കാര്‍ പോലും അത്ഭുതപ്പെടും!
- പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചുവീഴ്ത്തി ഇന്ത്യൻ സൈന്യം; ഇന്ത്യൻ വിമാനങ്ങൾ വീഴ്ത്തി എന്ന പാകിസ്ഥാന്റെ വാദത്തെ തള്ളി വ്യോമസേന
- ബുമ്ര ക്ലാസ് ബോളര്‍, നേരിടാന്‍ എല്ലാവര്ക്കും ഭയം; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ഓസീസ് താരം
- തിരിച്ചടിച്ചെന്ന് പാകിസ്ഥാൻ, ഇന്ത്യ-പാക് യുദ്ധത്തിന് കളം ഒരുങ്ങുന്നു ?
- അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തി; ബോംബ് വർഷിച്ചതായി റിപ്പോര്‍ട്ട് - ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഞ്ച് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
ഡൽഹി: ബലാകോട്ടിൽ ജേയ്ഷെ മുഹമ്മദിന്റെ ഭീകര താവളം ഇന്ത്യ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനകത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷന വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നൽകി.
ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾക്കാണ് അതീവ ജാഗ്രർതാ നിർദേസം നകിയിരിക്കുന്നത്. കശ്മീരിലും അതിർത്തി പ്രദേശങ്ങളിൽ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.
രാജ്യത്തെ 8 വിമാനത്താവളങ്ങൾ സുരക്ഷയുടെ ഭാഗമായി മൂന്ന് മാസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ജമ്മു, ലേ, ശ്രീനഗർ, പത്താൻ കോട്ട് എന്നീ വിമാനത്താവളങ്ങളിൽ നിന്നും നേരത്തെ തന്നെ സർവീസുകൾ നീർത്തിവച്ചിരുന്നു. ഇതു കൂടതെ അമൃത്‌സർ ഡെഹ്‌റാഡൂൺ വിമനത്താവളങ്ങളും അടച്ചിടാൻ നിർദേശം നൽകി.