ബെംഗളൂരു|
Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (12:48 IST)
ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ബോളറെന്ന് ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും അദ്ദേഹം മികച്ച ബോളറാണ്. ബാറ്റ്‌സ്‌മാനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബുമ്ര ഒരു ക്ലാസ് ബോളറാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വേഗതയിലും കൃത്യതയുമാണ് ബുമ്രയുടെ പ്ലസ് പോയിന്റ്. അതിനൊപ്പം മികച്ച സ്ലോ ബോളുകള്‍ ഉപയോഗിക്കാനും അദ്ദേഹത്തിനറിയാം. ബാറ്റ്സ്‌മാനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ പന്തെറിയുന്ന ബുദ്ധിശാലിയായ ബുമ്ര ലോകത്തെ ഏത് ബാറ്റ്സ്‌മാനും വെല്ലുവിളിയാണെന്നും കമ്മിന്‍സ് വ്യക്തമാക്കി.
കൃത്യതയും പേസും സമന്വയിപ്പിച്ച് പന്തെറിയുന്ന ബുമ്ര ഒരു ക്ലാസ് ബോളറാണ്. കഴിവിനെ നന്നായി ഉപയോഗ പെടുത്താനും ഇന്ത്യന്‍ താരത്തിന് അറിയാമെന്നും കമ്മിന്‍സ് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ നിര്‍ണായകമായ 19മത് ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്‌ത്തി ഞെട്ടിച്ചിരുന്നു.