അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയച്ചു

Ship Missing
Ship 
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജനുവരി 2026 (09:58 IST)
റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയച്ചു. റഷ്യന്‍ പതാകയുള്ള മറിനേര എന്ന കപ്പലിലെ മൂന്ന് ഇന്ത്യക്കാരെയാണ് വിട്ടയച്ചത്. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി സെര്‍ജിയോ ഗോര്‍ സ്ഥാനമേറ്റതിന് പിന്നാലെയാണ് നടപടി. കപ്പലില്‍ 28 ജീവനക്കാരില്‍ മൂന്ന് ഇന്ത്യക്കാരും 17 യുക്രെയിനികളും രണ്ടു റഷ്യക്കാരും ആറ് ജോര്‍ജിയക്കാരുമുണ്ടായിരുന്നു.

അമേരിക്ക പിടിച്ചെടുത്തത് റഷ്യന്‍ പതാകയുള്ള വെനസ്വലയുടെ എണ്ണ കപ്പലാണ്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയോടെയാണ് മറിനേരാ എന്ന എണ്ണ കപ്പല്‍ പോയത്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിന്റെ മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു.

ഇറാനുമായി എണ്ണ വ്യാപാരം നടത്തിയതിന് യുഎസ് വിലക്കിയിരുന്ന കപ്പലാണിത്. എന്നാല്‍ ഈ കപ്പല്‍ കാലിയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ കരീബിയന്‍ കടലില്‍ വെനസ്വലയുടെ മറ്റൊരു എണ്ണ കപ്പലും അമേരിക്കന്‍ സേന പിടിച്ചെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :