സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 9 ജനുവരി 2026 (08:44 IST)
അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വലയുടെ എണ്ണ കപ്പലില്‍ 3 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. കപ്പലില്‍ 17 യുക്രൈന്‍ സ്വദേശികള്‍, ആറ് ജോര്‍ജിയന്‍ സ്വദേശികള്‍, 3 ഇന്ത്യക്കാര്‍, രണ്ട് റഷ്യക്കാര്‍ എന്നിവരുള്‍പ്പെടെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയോടെ പോയ മറിനേരാ എന്ന എണ്ണ കപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്.
യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിന്റെ മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു. ഇറാനുമായി എണ്ണ വ്യാപാരം നടത്തിയതിന് യുഎസ് വിലക്കിയിരുന്ന കപ്പലാണിത്. എന്നാല്‍ ഈ കപ്പല്‍ കാലിയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ കരീബിയന്‍ കടലില്‍ വെനസ്വലയുടെ മറ്റൊരു എണ്ണ കപ്പലും അമേരിക്കന്‍ സേന പിടിച്ചെടുത്തിരുന്നു.