ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

ഇത് 2024 ലെത്തിയപ്പോള്‍ 1,997 ആയി ഉയര്‍ന്നു. 2025 ല്‍2,831 ആയി.

Netanyahu, Canadian Prime Minister, ICC Arrest Warrant,നെതന്യാഹു,കനേഡിയൻ പ്രധാനമന്ത്രി,ഐസിസി അറസ്റ്റ് വാറൻ്റ്
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2025 (09:25 IST)
ഈ വര്‍ഷം രാജ്യത്ത് നിന്ന് റെക്കോര്‍ഡ് എണ്ണം ഇന്ത്യന്‍ പൗരന്മാരെ പുറത്താക്കി. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (സിബിഎസ്എ) വര്‍ഷാവസാനത്തെ ഒരു പ്രസ്താവനയില്‍ 2025 ല്‍ 2,831 ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി പറഞ്ഞു. 2019 ല്‍ 625 ഇന്ത്യന്‍ പൗരന്മാരെ മാത്രമേ കാനഡയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂ. ഇത് 2024 ലെത്തിയപ്പോള്‍ 1,997 ആയി ഉയര്‍ന്നു. 2025 ല്‍2,831 ആയി.

ഇത്രയധികം ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള കാരണം കാനഡ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, അഭയാര്‍ത്ഥി അവകാശവാദങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി ശക്തമാക്കുന്നത്. അതേസമയം ഇത്തരത്തില്‍ നീക്കം ചെയ്യപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരല്ല മുന്നില്‍. ഈ വര്‍ഷം മെക്‌സിക്കോയില്‍ നിന്നുളള 3972 പേരെ കാനഡ പുറത്താക്കി.

അതേസമയം അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ഇറ്റലിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സെലന്‍സ് യുദ്ധം ആയുധമാക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സെലന്‍സ്‌കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :