1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian cargo ship Haji Ali sinks

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

US Torpido attack, Srilankan coast, Iranian ship attacked, Iran- USA war
ഒമാന്‍ തീരത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ 'ഹാജി അലി' എന്ന ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി. സൊമാലിയയിലെ ബെര്‍ബെറയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ ഒമാനിലെ ലിമയ്ക്ക് സമീപം കപ്പലില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരും ലൈഫ് ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടു. ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിച്ചു.
 
ചരക്ക് കപ്പല്‍ ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയില്‍ നിന്നുള്ളതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 13 ന് പുലര്‍ച്ചെ 3:30 ഓടെയാണ് കപ്പല്‍ ഒമാന്റെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ കപ്പല്‍ കടലില്‍ മുങ്ങാന്‍ തുടങ്ങി. 
ആക്രമണ സമയത്ത് കപ്പലില്‍ 14 ക്രൂ അംഗങ്ങള്‍ ഉണ്ടായിരുന്നു. തീ അതിവേഗം പടര്‍ന്നതോടെ, ജീവനക്കാര്‍ പെട്ടെന്ന് അടിയന്തര സിഗ്‌നലുകള്‍ അയച്ച് ലൈഫ് ബോട്ടുകള്‍ വഴി രക്ഷപ്പെട്ടു. 
 
ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും 14 ഇന്ത്യന്‍ നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് അവരെ ഒമാനിലെ ദിബ തുറമുഖത്തേക്ക് മാറ്റി. സംഭവത്തില്‍ ഓരോ ക്രൂ അംഗവും സുരക്ഷിതമായി രക്ഷപ്പെട്ടതായി കപ്പല്‍ ഉടമ സുല്‍ത്താന്‍ അഹമ്മദ് സംഘര്‍ സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപം അന്താരാഷ്ട്ര ജലാശയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുങ്ങിയ രണ്ടാമത്തെ ഇന്ത്യന്‍ ബന്ധമുള്ള കപ്പലാണിത്. 
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും