അനുബന്ധ വാര്‍ത്തകള്‍
- കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സേനാംഗത്തെ ഇന്ത്യ ചൈനയ്ക്ക് കൈമാറി
- ഇന്ത്യന്‍ സേനയുടെ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്
- ചൈനീസ് സേന ആദ്യം പിൻവാങ്ങണം, എല്ലാ പട്രോളിങ് പോയന്റുകളിലേയ്ക്കും പ്രവേശിയ്ക്കാനാവണം: നിലപാട് വ്യക്തമാക്കി ഇന്ത്യ
- കൂടുതൽ സൈന്യത്തെ വിന്യസിയ്ക്കുന്നു; അരുണാചൽ ആതിർത്തിയിലും സംഘർഷത്തിന് ചൈനയുടെ നീക്കം എന്ന് റിപ്പോർട്ടുകൾ
- മുന്നു സേനകളിലുമായി കൊവിഡ് ബാധിച്ചത് 20,000 പേർക്ക്, 34 മരണം; കണക്ക് പുറത്തുവിട്ട് കേന്ദ്രം
'അധിനിവേശം മാനസിക വൈകല്യം, നമ്മുടെ സൈനികരെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല': ദീപാവലി ദിനത്തില്‍ ചൈനക്കെതിരെ പ്രധാനമന്ത്രി
അധിനിവേശം മാനസിക വൈകല്യമാണെന്നും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ നമ്മുടെ സൈനികരെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും ദീപാവലി ദിനത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൈനക്കെതിരെ പരോക്ഷമായി ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശമെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ ജെയ്സാല്‍മറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇത്തരം മാനസികാവസ്ഥയുള്ളവര്‍ ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണെന്നും എന്നാല്‍ ഞങ്ങളുടെ നിശ്ചയദാര്‍ഡ്യം പരീക്ഷിക്കാനുള്ള ശ്രമം നടത്തിയാല്‍ രാജ്യം അതിന് അതിശക്തമായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.