കൂടുതൽ സൈന്യത്തെ വിന്യസിയ്ക്കുന്നു; അരുണാചൽ ആതിർത്തിയിലും സംഘർഷത്തിന് ചൈനയുടെ നീക്കം എന്ന് റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (12:49 IST)
ഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ അരുണാചൽ അതിർത്തിയിലും സംഘർഷത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. അരുണാചലിൽ യഥാർത്ഥ നിയന്ത്രണരേഖയോട് ചേർന്നുള്ള ആറിടങ്ങളിൽ ചൈന വൻ സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ 1962ലെ യുദ്ധകാലത്ത് തർക്കം നിലനിന്ന പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കി.

അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ബിസയിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിച്ചിട്ടുണ്ട്. സേനാവിന്യാസം എളുപ്പത്തിലാക്കുന്നതിനാണ് ഇത്. തന്ത്രപ്രധാന ഇടങ്ങളിൽ ഇന്ത്യൻ പട്രോളിങ് ശക്തമാക്കി. അപ്പര്‍ സുബന്‍സിരിയിലെ അസാപില ചൈന അവകാശവാദം ഉന്നയിയ്ക്കുന്ന അപ്രദേശങ്ങളിൽ ഒന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :