മുന്നു സേനകളിലുമായി കൊവിഡ് ബാധിച്ചത് 20,000 പേർക്ക്, 34 മരണം; കണക്ക് പുറത്തുവിട്ട് കേന്ദ്രം

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (08:38 IST)
രാജ്യത്തെ സേനാവിഭാങ്ങളിൽ കൊവിഡ് വ്യാപനത്തിന്റെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. മുന്നു സേനകളിലുമായി 20000 ഓട് അടുത്ത് സൈനികർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ട് സേനാവിഭാഗങ്ങളിയി 34 സേനാംഗങ്ങൾ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് ലോക് സഭയിൽ ചോദ്യത്തിന് മറുപടിയായി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കരസേനയിലാണ് ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 16,758 പേർക്ക് കരസേനയിൽ കൊവിഡ് ബാധിച്ചു. 31 സൈനികർ കരസേനയിൽ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. 1,716 പേർക്ക് വ്യോമ സേനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേർ വായു സേനയിൽ മരണപ്പെട്ടു. നാവിക സേനയിൽ 1,365 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :